Sunday, May 19, 2013

പരിഭവം മഴയോട് ...


മഴപ്പെണ്ണെ,
നിന്നോട് പരിഭവിച്ച് ,

പുഴ
അരുവികൾ വഴി
മല കയറിപ്പോയി

വിത്ത്
മുളപൊട്ടാതെ
മറഞ്ഞിരുന്നു

മീൻ
അലക്കുകല്ലിൽ
തല തല്ലി മരിച്ചു

കൊക്ക്
ഒറ്റക്കാലിലെ
ഒരു ഓർമച്ചിത്രമായി

പൂമ്പാറ്റ
പ്യൂപ്പയിലേക്ക്
മടങ്ങിപ്പോയി

കിണർ
വക്കിടിഞ്ഞ് തൂർന്നു

കാട്
തീ പെട്ട്
ആത്മാഹുതി ചെയ്തു

മഞ്ഞുമലകൾ
കരഞ്ഞ് കൊണ്ടേയിരിക്കുന്നു

നീ വരില്ലയെങ്കിൽ
പെണ്ണെ ഞാനും
മണ്ണിലേക്ക് ചേരും ....

7 comments:

  1. മഴ വന്നില്ലേ?

    ReplyDelete
  2. കാത്തിരിപ്പാണ് അജിത്തേട്ടാ ...

    ReplyDelete
  3. മഴ വരും വരാതിരിക്കില്ല.
    നിറമിഴികൾ ഉതിർക്കുന്ന ഈമഴ തുടരട്ടെ, നന്നായി.

    ReplyDelete
  4. വായനക്കും ഇഷ്ടത്തിനും നന്ദി ജലീൽക്കാ

    ReplyDelete
  5. എനിക്കിറങ്ങി വരാൻ പച്ചിലക്കമ്പുകളില്ലാ..
    തുള്ളിക്കളിക്കാൻ വിസ്താരമേറും പുഴകളില്ലാ...
    ഊർന്നിരങ്ങാൻ മഴക്കുഴികളില്ലാ..
    പടർന്നൊഴുകാൻ പരന്ന വയലുകളില്ലാ..

    ഞാനൊന്നാലോചിക്കട്ടെ വരാൻ!

    ReplyDelete
  6. ഞാനിവിടെ കാത്തിരിപ്പുണ്ട് .....
    ചീരാ മുളകെ...

    ReplyDelete
  7. നന്നായിട്ടുണ്ട്....

    ReplyDelete