Thursday, June 14, 2007

കൊടുക്കാനാവാത്ത സ്നേഹം..


എണ്ണമെഴുക്കിലുപ്പിറ്റിച്ചമ്മ
ചോറ്റുരുളയൂട്ടവേ
ഇനി മതിയെന്നു ഞാന്‍

ഈയുരുളമതി,
ഇതപ്പുവിനച്ഛനെപോല്‍
വലുതാവാനാണെന്നമ്മ

ഇതമ്മതന്‍ ഒറ്റമൂലിയെന്നാകിലും,
തിന്നുപോം ഒരുരുള കൂടിയാ
വാത്സല്യത്തിലുടഞ്ഞുപോയ്

തലയിലെണ്ണയിടുന്നതു-
പദ്രവമെന്നേ തോന്നൂ അന്ന്
മുറ്റത്ത്, തൊടിയില്‍,
മാവിനുചുറ്റുമായ്..
എത്രയമ്മയോടിയെന്നെയെണ്ണയിട്ടൊന്നു കഴുകുവാന്‍

കുട്ടിക്കൂറട്ടിന്നൊത്തിരി
കുടഞ്ഞെടുത്തണിയിച്ച
പൌഡറിനെന്ത്
സുഗന്ധമായിരുന്നെന്നോ

കഞ്ഞിപ്പശമുക്കിയ
ഉടുപ്പില്‍ ഞാന്‍
കണ്ണനെപോലെയാണെന്നമ്മ

നിമിഷമൊന്നേ വേണ്‍ടൂ..
ഉടുപ്പിലപ്പടി ചെളി പുരളുവാന്‍

കഴിവില്ലായിരുന്നെന്നമ്മയ്ക്ക്
ഒരു നാട്ട്യ ഗൌരവക്കാരിയാവാന്‍പോലും

ഉറക്കമെത്താതെ
മിഴിതുറന്നു മടിത്തട്ടില്‍
അമ്മതന്‍ താരാട്ടില്‍
കരളൂയലാടവേ
നിദ്രാദേവിയുമലിഞ്ഞുപോം
ആ മാതൃഹൃദയ സ്നേഹ വായ്പിനാല്‍

ഇന്നവര്‍ ചോരവറ്റി
നമ്ര മെയ്യുമായ്
ആ കൈതലമിന്നുമെന്‍
മൂര്‍ദ്ധാവിലൊന്നു തലോടവേ
കുളിര്‍ക്കുമെന്നുള്ളം,
അലിഞ്ഞുപോം എന്‍ മനോവ്യഥയാകെയും

ഇന്നവരൊരു രണ്ടാം
ശൈശവത്തില്‍ കട്ടിലിലമരവേ
എന്‍കയ്യാലൊരിറ്റുകഞ്ഞി
കുടിക്കുവാന്‍ മോഹിച്ചിരിക്കാം

ഈ മരുഭൂവിലൊരു
പ്രവാസിയായ് ജീവിതം തിരയവേ
എന്‍കണ്ണുനീരിറ്റിച്ചു
കഴുകട്ടെയെന്‍ ശാപ ജന്‍മത്തെ ഞാന്‍

5 comments:

  1. ആദ്യമായാണിവിടെ..
    നന്നായിരിക്കുന്നു....
    വാക്കുകളുടെ ഒഴുക്കെനിക്കിഷ്ടായി..
    വരാം ഇനിയും....
    വായിച്ചു തീര്‍ക്കട്ടേ, ഓ‍മ്മകളിലെ പഴയവരികളും....

    ReplyDelete
  2. നന്ദി ഈ വാക്കുകള്‍..
    ഒരു ഞൊടിയിടയില്‍ കിട്ടിയതിന്..
    വരുക ഈ മിഴിയിലേക്കിനിയും...

    ReplyDelete
  3. Chintakal, oormakal, anubhavangal.
    shamsu kollam ur work,
    keep it up

    ReplyDelete
  4. മാഷേ ഒരു ഇ-മെയില്‍ വിലാസമെങ്കിലും വെക്കാമോ?... താങ്കളെ ഒന്നു ബന്ധപ്പെടാന്‍....

    ReplyDelete
  5. shams...enthu ezhutham ennu ariyila...karanam...amma than sneham kothi theere nukaraan kazhiyathe poya oru nirbhaaghyavaan njaan...
    ee niramizhikaliloode njaan enn mizhineerukal ozhukatte...

    keep it up.
    sasneham
    manzu
    callmehello.

    samayam kittumbhol maduranombharathil visit cheyanam.

    ReplyDelete