Sunday, June 17, 2007

ഒരു തര്‍ക്കം....

നെഞ്ചകം തലയോട്...
നിന്നിലെ കണ്ണിമകളിലൂടെയല്ലെ
അവളാദ്യം എന്നിലേക്കിറങ്ങി വന്നത്?

അങ്ങിനെ എത്രപേര്‍ എന്റെ കണ്മുന്നിലൂടെ പൊയി
എന്നിട്ടും നീയല്ലെ അവളെ നിന്റെ ഒരു കോണില്‍ തുന്നി വെച്ചത്..?

നിന്റെ നാസാരന്ധ്രങ്ങളല്ലെ
അവളുടെ സുഗന്ധം എന്നിലേക്ക് പകര്‍ന്നത്?

"അങ്ങിനെ എത്ര സുഗന്ധങ്ങള്‍ ഞാന്‍ തന്നു.?
നീയല്ലെ അവളുടെ സുഗന്ധത്തെ മാത്രംനിന്നില്‍ ആവാഹിച്ചത്..?"

"നിന്റെ കര്‍ണപുടങ്ങളാണവളുടെ
കിളിമൊഴി എന്നെ കേള്‍പ്പിച്ചത്."

"അങ്ങിനെയല്ല,കിളിമൊഴികള്‍ക്കിടയില്‍
അവളുടേത് മാത്രമായി നീയാണ്.. വേര്‍ത്തെടുത്തത്."

"നിന്റെ രസനയാലാണവളുടെ നാമമുരുവിട്ടത്."
"നീയാണവളുടെ പേരു മാത്രം നിന്നില്‍ പ്രധിഷ്ഠിച്ചത്."

"നിന്റെ അധരങ്ങളാലാണവളുടെ ചുടുകണ്ണീര്‍ തുടച്ചത്."
"നീയാണതിനെന്റെ കണ്ണീരിനേക്കാള്‍ വില നല്കിയത്."

"എന്നിട്ടും...ആവളെന്തേ..എന്നില്‍ നിന്നകന്നത്.?"
"അകന്നെന്നോ?! നിന്നില്‍ ഉരുകിയുറഞ്ഞ വിഷാദം പിന്നെ ആരാണ്..?"

6 comments:

  1. ഷാംസ് -

    ഇതിനെപ്പറ്റിയെഴുതാന്‍ എനിക്കു വാക്കുകള്‍ പോര ...

    ഇതു വായിക്കുംബോള്‍ , പ്രേമത്തിന്റെയും വിരഹത്തിന്റെയും വിഷാദത്തിന്റെയും ഒരു നൊംബരം... മനസില്‍ എവിടെയോ ഒരു വല്ലാത്ത നീറ്റല്‍ ..

    ആശംസകളൊടെ , സന്ധ്യ

    ReplyDelete
  2. പലപ്പഴും അങ്ങനെയാണ്...ഒന്നുകൊതിച്ചു അതിനു നേരെ നീട്ടിയ വിരലുകള്...അതിന്‍റെ നിഴല്‍ പോലും പരതാനാവാതെ..
    ഒരു വേദനയെ പുണരുന്നുവെന്നു മനസ്സിലാക്കാന്‍ മനസ്സില്ലാതെ...
    ഒടുവില്‍..."എന്തേഅകന്നു"എന്നൊരു ചോദ്യം തിരുശേഷിപ്പായ്...
    വളരെ മനോഹരാണ്ഷംസ്...
    കാര്‍ത്തിക എന്ന കാര്‍ത്തു..

    ReplyDelete
  3. excellent shams....
    valare nanaayitundu....
    iniyum oru paadu sundara lekhanaghalum kavithakalum pratheekshikunnu

    sasneham
    callmehello
    manzu

    ReplyDelete
  4. "എന്നിട്ടും...ആവളെന്തേ..എന്നില്‍ നിന്നകന്നത്.?"
    നയിസ് മാഷെ..
    ഓര്‍മയുടെ ഒരു കോണിലേക്ക് പോയപൊലെ..
    ഇനിയും അരുവികള്‍ നിറഞ്ഞൊഴുകട്ടെ
    പുഴകള്‍ പാട്ടുപാടട്ടെ..
    ഇനിയും തുടരുകാ.!!

    ReplyDelete
  5. best kannnaaaaaaaaaaaaaaaaaaaaaaaa
    BEST....................

    ReplyDelete