Friday, June 22, 2007

ചീറ്റിംഗ്/ടീച്ചിംഗ് പ്രാക്റ്റീസ്..

തീയതി,
ആണിത്ര പെണ്ണിത്ര,
വന്നതിത്ര വരാത്തതിത്ര..
വിഷയം സാമൂഹ്യപാഠം..

ഞാന്‍ കറുത്ത ബോര്‍ഡില്‍ വെളുത്ത ചോക്കാല്‍ ഇത്യാതി കാര്യങ്ങള്‍ ആലേഖനം ചൈതു...

ഞാന്‍ ഒരു മാഷു വിദ്യാര്‍ത്ഥി.എന്നെ ഒബ്സര്‍വാന്‍ വന്ന മാഷന്മാരാവാന്‍ പഠിക്കുന്നവരുടെ മാഷുടെ മുന്നില്‍ ക്ലാസെടുത്ത് തുടങ്ങുകയാണ്. എട്ടാം തരം ബി യിലാണു കഥ...

ഇനി വിഷയത്തിലേക്ക് കൊണ്‍ടുവരണം..

അങ്ങിനെ ഞാനും എന്റെ ക്ലാസിലെ കുട്ടികളും നേരത്തെ ഉണ്‍ടാക്കിയ ഒരു കരാറിന്റെ അടിസ്ഥാനത്തില്‍..നേരത്തെ നിശ്ചയിച്ച ഒരോരുത്തരോടും ചോദ്യങ്ങള്‍ ചോദിക്കുകയും ഞാന്‍ അവരോട് പറയാന്‍ ഏല്‍പ്പിച്ചിരുന്ന ഉത്തരങ്ങള്‍ അവര്‍ പറയുകയും ചൈതു.ആയതിനാല്‍ സമുദ്രാന്തരയാത്രകള്‍ എന്ന വിഷയത്തിലെത്തിപ്പെടാന്‍ എനിക്ക് പ്രയാസമുണ്ടായില്ല..

ഞാന്‍ വിഷയത്തിലെത്തിപ്പെട്ട രീതികണ്‍ട് എന്റെ ഇന്റേണല്‍ മാര്‍ക്ക് കൂടീട്ടുണ്‍ടാവും എന്നു ഒബ്സെര്‍വന്‍ സാറിന്റെ മുഖഭാവത്തില്‍ നിന്നും എനിക്ക് ബോധ്യമായി..

അങ്ങിനെ ഞാന്‍ ഉള്ളം കയ്യില്‍ കുറിച്ചു കൊണ്‍ട് വന്ന പോയിന്റുകളും നോക്കി ക്ലാസ് തകര്‍ത്തുകൊണ്‍ടിരുന്നു.ഇനി ടീച്ചാനുള്ള സഹായി ഉപയോഗിക്കണം.

മേശപ്പുറത്ത് ചുരുണ്‍ട് കിടക്കുന്ന ചാര്‍ട്ട്"ഇനി നമുക്ക് യാത്രികര്‍ സന്‍ചരിച്ചിരുന്ന വഴികള്‍ നോക്കാം" എന്നും പറഞ്ഞ് ഞാന്‍ നിവര്‍ത്തി ചുമരില്‍ തൂക്കി..

ലോകത്തെ മൊത്തം കയ്യിലെടുത്ത് ഒരു വീരശൂരപരാക്രമിയെ പോലെ നില്‍ക്കുന്ന എന്നെ എല്ലാവരും സംശയ ഭാവത്തില്‍ നോക്കുന്നു..

"അല്ല സാറെ ഇത് വഴി തന്ന്യാണോ അവര്‍ സന്‍ചരിച്ചെ..?"എന്ന ഒരുത്തന്റെ ചോദ്യം ക്ലാസില്‍ ഉരുണ്‍ട് കൂടിയിരുന്ന ചിരിമേഘത്തെ പെയ്യിച്ചു..

ഞാന്‍ തൂക്കിയ ചാര്‍ട്ടിലേക്കൊന്നു നോക്കി..എന്റെ തൊണ്‍ട വറ്റി, ഭൂമി പിളര്‍ന്ന് പാതാളം പൊയിരുന്നെങ്കില്‍ എന്ന് ആശിച്ചുപോയി..സമുദ്രാന്തരയത്രകളുടെ മാപ്പിനു പകരം ഞാന്‍ കൊണ്‍ടു വന്നിരുന്നത് ഒരു ബയോളജി മാഷുടെ ദഹനേന്ദ്രിയ വ്യവസ്ഥയുടെ ചാര്‍ട്ട് ആയിരുന്നു..

11 comments:

 1. ദഹനേന്ദ്രിയ വ്യവസ്ഥക്ക് പകരം സമുദ്രാന്തര യാത്രകള്‍ കൊണ്‍ട് പോയ ബയോളജി മാഷുകുട്ടിക്കും ഇതു തന്നെയായിരുന്നു അവസ്ഥ്...

  ReplyDelete
 2. OK. OK.......chethareee......ttunde

  ReplyDelete
 3. Maashe... maashayathu kondu, ee sambhavichathil vallya athisayokthiyonnum enikku thonnunnilla...

  ReplyDelete
 4. ഞാനിത്രെം മോശെ ആയുള്ളു..
  ഞങ്ങടെ കോളേജിനു മുന്‍പില്‍ പെട്ടിക്കട നടത്തിയിരുന്ന
  കുട്ടപ്പനില്ലായിരുന്നെങ്കില്‍..ഒരു പഠന സാമഗ്രിപോലും..
  നേരാംവണ്ണം ഉണ്‍ടാവുമായിരുന്നില്ല...

  ReplyDelete
 5. dear shams.....
  nanayitundu.....jeevitha vazhiyil naam maranathum....kazhchakalile maravikalum..etha evide ee theeranghalil..kaalam veendum oru janmam nalkunu...sathyathinte yaadharthyanghal evide velipedunbhol...maasmarikathayude..lokanghalileku parakan kothikuna puthu thalamuraku ethu thikachum aparichitham...karanam...oru nalla maashum..koode kure kuttikalum..avarku annyamaanu...

  saneham..
  manzu
  callmehello.

  ReplyDelete
 6. i really enjoyed this kavitha. Really excellent

  ReplyDelete
 7. നസ്റി കോളം മാറി അല്ലെ...

  ReplyDelete
 8. nice shams

  oru trained allengilum,,
  kurachu kaalam nhanumanubhavicha teaching experience ormmavarunnu

  ur presentaion of things are toooooo nice

  all the best

  ReplyDelete
 9. dear shams......


  puthiya post pratheeshikunnu
  ella bhaavukanghalum nerunnu....

  ReplyDelete
 10. entammmmmeeeeeeeeeeeeeee...........

  ee mashude oru hoooomar senseeeeee

  hoh ho hoho ha ha hah ah ha hah a

  adipoli chethari masheeeeee

  ReplyDelete