Sunday, July 8, 2007

പുഴുക്കുത്തുകള്‍...

ഇടനെഞ്ച് കീറിയരിഞ്ഞ്....
ചോരയിറ്റും ഹൃദയമടര്‍ത്തി...
ചുടു നീരിലൊന്നു മുക്കിയെടുത്തപ്പോള്‍..
ഒത്തിരി വലിയൊരു കറുത്ത കുത്ത്...
പാതിയെരിച്ച ചുരുട്ട് കുത്തി പൊള്ളിച്ചപോലെ...
അതവളുടെ നഷ്ടത്തിന്റെ മായാമുദ്രയാണ്...
അതിലൊന്നുതൊടുമ്പോഴെന്തൊരു നീറ്റല്‍...

കീറിമുറിച്ച നെഞ്ചിനും .......
അടര്‍ത്തിയെടുത്ത ഹൃദയത്തിനും ഇല്ലാത്തത്ര വേദന.

ഒരു നഖസ്പര്‍ശനത്തില്‍ ‍പൊടിയുന്ന-
ഓര്‍മതന്‍ നിണത്തിനെന്തിത്ര ചുവപ്പ്...

6 comments:

  1. ഒരു നഖസ്പര്‍ശനത്തില്‍..
    പൊടിയുന്ന ഓര്‍മതന്‍ നിണത്തിനെന്തിത്ര ചുവപ്പ്...

    ReplyDelete
  2. ഉടക്കുന്നു തേങ ഞാന്‍...
    പ്രിയ സുഹ്ര്ത്തിനു വേണ്ടി...

    മാഷെ.. നന്നായിട്ടുണ്ട്..

    എല്ലാ ഭാവുകങ്ങളും.....

    ReplyDelete
  3. പ്രിയ സ്നേഹിത ഷംസ്

    വളരെ നന്നായിട്ടുണ്ടു.....
    മനസ്സില്‍ തെളിയുന്ന പ്രണയനോവുകളില്‍
    ഓര്‍മ തന്‍ ചിത്രങ്ങളിള്‍
    ഉയരുന്നിത....ഒരു തേങ്ങള്‍
    നിറമിഴികളുടെ....തീരങ്ങളില്‍


    സസ്നേഹം
    മന്‍സൂര്‍,നിലംബൂര്‍
    കാല്‍മീ ഹലോ

    ReplyDelete
  4. നഷ്ടവേദനകള്‍......എന്നും പ്രണയത്തിന്റെ ബാക്കിപത്രം....
    ഓടോ. ഖത്തറിലെവിടെ?

    ReplyDelete
  5. കവിത നന്നായി,അക്ഷരത്തെറ്റുകള്‍ ശ്രദ്ധിക്കുമല്ലോ.

    ReplyDelete
  6. ഹയ്യോ..വല്യമ്മായി...
    അക്ഷരത്തെറ്റുകളൊന്നു ചൂണ്‍ടി കാണിക്കണേ...
    എനിക്കത് തിരുത്താലോ...

    ReplyDelete