Saturday, January 5, 2013

കാത്തിരിപ്പ്

മനസ്സ് ശൂന്യമാണ്
ചിന്തകള്‍ കനം വെച്ച്
നെറ്റിത്തടത്തില്‍
കേന്ദ്രീകരിച്ച വേദന

കുടലുകളില്‍ വിശപ്പിന്റെ വിളി
നാവ് രുചിയെ തിരസ്കരിക്കുന്നു
ക്ഷീണം കട്ടിലിലേക്ക്
നിദ്ര ഒളിച്ചു കളിക്കുന്നു
കണ്ണിമ ചിമ്മാത്ത കിനാക്കള്‍ക്ക്
കൂര്‍ത്ത പല്ലുകള്‍

നീണ്ടു വരുന്ന കുരുക്കുകള്‍
അഴിച്ചെടുക്കുന്നത്
നീണ്ട സൂചിമുന തുപ്പിയ മരുന്നുകളാത്രെ

കുരുക്കുന്നവനല്ലാതെ
അഴിക്കാനാവില്ലല്ലോ
അഴിയാ കുരുക്കുകള്‍

ഇന്നലെ കഴുത്ത് മുറുക്കിയത്
ഏലസ്സ് കെട്ടിയ ചരടുകൊണ്ട്
ചൊല്ലുന്ന ദൈവനാമം
തൊണ്ടയില്‍ കുരുങ്ങി വികൃതമായി
അവ പകര്‍ത്തി ശൂന്യത അകറ്റാനായെങ്കില്‍...

2 comments:

  1. അഴിയാക്കുരുക്കുകളത്രെ

    ReplyDelete
  2. കുരുക്കുന്നവനല്ലാതെ
    അഴിക്കാനാവില്ലല്ലോ
    അഴിയാ കുരുക്കുകള്‍


    ആഴിക്കാന്‍ പറ്റാത്ത കുരുക്കുകള്‍ ആണല്ലോ,എല്ലാ ഇടതും ..

    ReplyDelete