Thursday, January 10, 2013

മരണം..


 എവിടെയാണ് നീ
മറഞ്ഞിരിക്കുന്നത്

പത്രത്താളിലാരോ
മാറ്റിവെച്ച ചരമ കോളത്തിലോ

മുഖപുസ്തക സൌഹൃദങ്ങളുടെ
ആദരാഞ്ജലി പോസ്റ്റിലോ...

ഒരു തേങ്ങലില്‍
നിശ്ശബ്ദമായേക്കാവുന്ന
എന്റെ ഉറ്റവരുടെ കണ്ഠത്തിലോ

പള്ളിയില്‍ ഏകാന്തതയിലെന്നെ
ഭയപ്പെടുത്തിയിരുന്ന
ആറുകാലന്‍ കട്ടിലിലോ

പള്ളിത്തൊടിയില്‍
അതിര്‍വരമ്പില്‍
തളിര്‍ത്ത
മൈലാഞ്ചി ചെടിയിലോ..

അഹംഭാവത്തില്‍ ഞാന്‍
നന്ദി ചൊല്ലാന്‍ മറന്ന
ദൈവത്തിന്റെ കരങ്ങളിലോ...

2 comments:

  1. രംഗബോധമില്ലാത്ത കോമാളിയത്രെ മരണം

    ReplyDelete
  2. ഒരു തേങ്ങലില്‍
    നിശ്ശബ്ദമായേക്കാവുന്ന
    എന്റെ ഉറ്റവരുടെ കണ്ഠത്തിലോ


    മരണം എപ്പോഴും വരുന്ന അഥിധി അല്ലെ അതിനു സ്ഥലകാലമോ വലുപ്പ ചെരുപ്പമോ? ഇല്ലലോ?

    ReplyDelete