അങ്ങേ തലക്കല്‍
മോണ കാട്ടി
കണ്ണിറുക്കി
ഒരു ചിരി
വസന്തം തീര്‍ക്കുന്നുണ്ട്
കുഞ്ഞു ഭാഷയില്‍
ഒച്ച വെച്ച്
കൈകാലടിച്ച്
എടുത്ത് നടക്കാന്‍
കേഴുന്നുണ്ട്
നേരിയ
ദേഷ്യ പ്രകടനത്തിന്
ചുണ്ട് വിതുമ്പി
ഒരു കരച്ചില്
സൂക്ഷിക്കുന്നുണ്ട്
കുഞ്ഞുവാവയെ
ചിരിപ്പിക്കാന്‍
ഒരു കുഞ്ഞു ചേട്ടന്
''ആനമുട്ടാന്'' വരുന്നുണ്ട്
ശൂന്യമായൊരു നെഞ്ച്
തൊട്ടിലാക്കി ഉറക്കാന്‍
ഹൃദയത്തില്‍
ഒരു താരാട്ട് പാട്ട്
ഞാന്‍ സൂക്ഷിക്കുന്നുണ്ട്
കിനാവില് , കവിളില്‍
ഒരു കുഞ്ഞിളം കൈ
തൊട്ട് ''പ്പാ '' ന്ന്
വിളിച്ചെന്നെ പൊള്ളിക്കുന്നുണ്ട്....
മോണ കാട്ടി
കണ്ണിറുക്കി
ഒരു ചിരി
വസന്തം തീര്‍ക്കുന്നുണ്ട്
കുഞ്ഞു ഭാഷയില്‍
ഒച്ച വെച്ച്
കൈകാലടിച്ച്
എടുത്ത് നടക്കാന്‍
കേഴുന്നുണ്ട്
നേരിയ
ദേഷ്യ പ്രകടനത്തിന്
ചുണ്ട് വിതുമ്പി
ഒരു കരച്ചില്
സൂക്ഷിക്കുന്നുണ്ട്
കുഞ്ഞുവാവയെ
ചിരിപ്പിക്കാന്‍
ഒരു കുഞ്ഞു ചേട്ടന്
''ആനമുട്ടാന്'' വരുന്നുണ്ട്
ശൂന്യമായൊരു നെഞ്ച്
തൊട്ടിലാക്കി ഉറക്കാന്‍
ഹൃദയത്തില്‍
ഒരു താരാട്ട് പാട്ട്
ഞാന്‍ സൂക്ഷിക്കുന്നുണ്ട്
കിനാവില് , കവിളില്‍
ഒരു കുഞ്ഞിളം കൈ
തൊട്ട് ''പ്പാ '' ന്ന്
വിളിച്ചെന്നെ പൊള്ളിക്കുന്നുണ്ട്....
വിദൂരത്തില്‍ നിന്നൊരു കുഞ്ഞ്
ReplyDeleteനീ നിന്റെ നെഞ്ചില്‍ ഒരു തോട്ടില്‍ കെട്ടുമ്പോള്‍ ഞങ്ങളുടെ നെഞ്ഞിടം എരിയുന്നു..
ReplyDelete