Saturday, June 9, 2007

വിദ്യാലയങ്ങള്‍ തുറക്കുന്നു...



വിദ്യാലയങ്ങള്‍
തുറക്കുന്നു...
സ്മൃതികളിലേക്ക് ..

വീണു പൊട്ടി
പാതിയായ
സ്ലേറ്റിലേക്ക്...

തേഞ്ഞ് തേഞ്ഞ്
ചുരുങ്ങിയ
പെന്‍സിലിലേക്ക്..

വഴിയില്‍
നിന്നടര്‍ത്തിയ
ഇലമുളച്ചിയിലേക്ക്...


ഉടുപ്പിനുള്ളിലൊളിപ്പിച്ച്
വാടിയ
വെള്ളമഷിത്തണ്‍ടിലേക്ക്...


പെരുകുന്നതു കാത്ത്
മാനം കാണാതെ സൂക്ഷിച്ച
മയില്‍പീലിത്തുന്ടിലേക്ക്.....

പുത്തനുടുപ്പിന്റെ
സൌരഭ്യത്തിലേക്ക്..

നാരങ്ങ മിഠായിയുടെ
മധുരത്തിലേക്ക്..

കണക്കിനോട്
മല്ലടിച്ചു തോല്‍ക്കുന്ന
കയ്പ്പിലേക്ക്..

പേരു തുന്നിയ
ശീലക്കുടയിലേക്ക്...

പെന്‍സിലിനു
കണ്ണിമാങ്ങ കൈമാറുന്ന
വ്യവസായത്തിലേക്ക്...

ഇന്നും ആദരിക്കുന്ന
ഗുരുക്കന്‍മാരിലേക്ക്...

ഇനിയൊരിക്കലും
തിരിച്ചു കിട്ടാത്ത
ബാല്യത്തിലേക്ക്..

2 comments:

  1. another nostagic poem.. good work Shams... I like your style!
    - Good wishes, Sandhy

    ReplyDelete
  2. ഇതിന് അഭിപ്രായം എഴുതിയില്ലെങില്‍ പിന്നെ........

    കുറെ വികലമായ അക്ഷരങള്‍ കൊണ്ട് വ്ര്ത്തികേടാക്കുന്നില്ല .. ഈ പവിത്രമായ നൊസ്റ്റാള്‍ജിയ.........

    ഒന്നുമാത്രം..!!! ഗംഭീരം....!!!!!

    ReplyDelete