Monday, January 7, 2013

മുഹബ്ബത്ത്

എന്റെ മുഹബ്ബത്തിനെ ഖബറടക്കി
മൈലാഞ്ചി ചെടി വെച്ചതിനാലാവാം
നിന്റെ അധരത്തിനിത്രയും ചുവപ്പ്

നിന്റെ മുഹബ്ബത്തിന്റെ ചുവപ്പ്
ഒരു ചുംബനത്തിലൂടെ തന്നതിനാലാണ്
എന്റെ അധരവും ചുവന്നത്

എന്റെ പ്രണയത്തിന്റെ
അസ്ഥി തറയില്‍
മുടങ്ങാതെ നീ കൊളുത്തുന്ന
തിരിയാണെന്നെ ഇപ്പോഴും ഉരുക്കുന്നത്...

3 comments:

  1. മുഹബ്ബത്ത്
    മുഹബ്ബത്ത്
    കിടിലന്‍ മുഹബ്ബത്ത്

    ReplyDelete
  2. വല്ലാത്ത ഒരു മുഹബത്‌ തന്നെ ...ആശംസകള്‍

    ReplyDelete