Friday, February 8, 2013

അച്ഛനല്ലാതെ ആര് ....?

മക്കള്‍ക്കുണ്ണുവാന്‍
മെയ് മറന്നുഴച്ചതും
നെഞ്ചിന്‍ തൊട്ടിലില്‍
താരാട്ട് പാടിയതും
ജീവിതം ഞെരുക്കി
കരുതലായ്‌ നിക്ഷേപിച്ചതും
കാകനും കഴുകനും
കൊത്താതെ സൂക്ഷിച്ചതും
കഴുത്തില്‍ താലിയേറാന്‍
കടം കേറി നടന്നതും
നിനക്കൊരു കൂര കേറാന്‍
കൂര പകുത്ത് വിറ്റതും
നീ നോവുമെന്നോര്‍ത്ത്
നോവു കാണിക്കാത്തതും
നീയിന്നമ്മയായ് നിലയിലായ്
കടല്‍ താണ്ടി സ്വര്‍ഗം തേടിയപ്പോഴും
നിന്നെ ഓര്‍ത്തിന്നുമുരുകുന്നതും
ഈ അച്ഛനല്ലാതാര് പെണ്ണേ ...?

1 comment:

  1. നല്ല അച്ഛന്‍

    അച്ഛന്മാരെ പീഡകരാക്കുന്ന പോസ്റ്റ് ബാഹുല്യത്തിനിടയില്‍ ഇങ്ങനെ കാണുന്നത് സന്തോഷകരമല്ലേ?

    ReplyDelete