Sunday, February 24, 2019

പള്ളിത്തൊടിയിലെ ശലഭങ്ങള്‍

ഉമ്മിഞ്ഞപ്പാല്‍ മണം മാറാതെ
ഖബറില്‍ ഉമ്മയെ കാത്തിരിക്കുന്ന
കുഞ്ഞുങ്ങളുടെ റൂഹുകളായിരിക്കണം
പള്ളിത്തൊടിയിലെ ശലഭങ്ങള്‍
ഉമ്മമാരുടേം
ഉപ്പമാരുടേം ഖബറുകള്‍
തിരഞ്ഞാവണം
മീസാന്‍ കല്ലിലും
മൈലാഞ്ചിക്കൊമ്പിലും
അവരുമ്മവെയ്ക്കുന്നത്

No comments:

Post a Comment