Saturday, February 23, 2019

ഇരുട്ട്

പ്രത്യാശയുടെ 
തൊട്ടാവാടിച്ചെടികള്‍
ആരാണിടക്കിടക്കിങ്ങിനെ
കൈ നീട്ടിത്തൊടുന്നത്
---------------------
ഇടക്ക് മനസ്സിലൊരു 
ന്യൂനമര്‍ദ്ദം ശക്തിപ്രാപിക്കും
സങ്കടമേഘങ്ങളെല്ലാം 
തലയില്‍ വന്ന് തമ്പടിക്കും 
ഒരു കാറ്റിന്‍റെ കണിക മതിയാവും
പിന്നെ ഇരുട്ട്കുത്തി പെയ്യാന്‍

------------------------------
അനന്തമാം 
കടലാഴത്തിലാകെയും
തൊട്ട് തൊട്ടേയിരിക്കുന്നു
വന്‍കരകള്‍ 

No comments:

Post a Comment