Saturday, February 23, 2019

ന്നാലും എന്‍റെ മഴേ നീയെവിടെയാണ്

അവിടേം ഇവിടേം
ഒക്കെ കണ്ടവരുണ്ട്
'' ഇപ്പൊ ദാ ഇവിടെണ്ട് ''
'' നേരെ കിഴക്കോട്ടാ പോയെ'' ന്ന്
പറഞ്ഞവരുമുണ്ട്
പുറത്തിറങ്ങി നോക്കുമ്പോ
ആ വരുന്നതല്ലേ എന്ന്
തോന്നുന്നുമുണ്ട്
എന്നാല്‍
ഇവിടെ ഇത് വരെ വന്നിട്ടില്ല
'' ഒന്ന് മിണ്ടാതിരുന്നൂടെ
ഒന്ന് വന്നോട്ടെ '' എന്ന് എല്ലാരും
ഭീഷണി തുടങ്ങിയിരിക്കുന്നു
ന്നാലും എന്‍റെ മഴേ നീയെവിടെയാണ്

No comments:

Post a Comment