Saturday, February 23, 2019

അവള്‍

രാവിലെ 
സ്വയം ചാവികൊടുത്ത്
വിട്ടൊരു യന്ത്രമുണ്ട്
കിടപ്പുമുറി
അടുക്കള
തീന്‍ മേശ
കുളിമുറി
ഇസ്തിരിമേശ
അടുക്കള
വരാന്ത
സ്കൂള്‍ ബസ് സ്റ്റോപ്പ്
അടുക്കള
തീന്‍ മേശ
മുറ്റം, തൊടി
വീടകം
അലക്ക് കല്ല്
കുളിമുറി
പ്രാര്‍ത്ഥന മുറി
അടുക്കള
തീന്‍ മേശ
കൊട്ടത്തളം
സ്കൂള്‍ ബസ് സ്റ്റോപ്പ്
അടുക്കള
ഉണക്കാനിട്ട അയല്‍
പഠന മേശ
അടുക്കള
തീന്‍ മേശ
കൊട്ടത്തളം
പ്രാര്‍ത്ഥന മുറി
കിടപ്പുമുറി
എന്നിങ്ങിനെ ഇടക്ക്
ബാറ്ററി വീക്കായും
ഓടിക്കൊണ്ടേയിരിക്കേണ്ടിയിരിക്കുന്നു

No comments:

Post a Comment