Saturday, February 23, 2019

യാ ഇലാഹീ

നിന്നോടുള്ള
മുഹബ്ബത്തിന്‍റെ
ചങ്ങലകളില്‍ കെട്ടി
നീയെന്നെ പിരാന്തനാക്കി
നിന്നെ മാത്രം
ഓര്‍ത്ത് , ഉരുവിട്ട്
രാവും പകലും
വിശപ്പും ദാഹവും
എന്തിനേറെ ഞാനെന്നെ തന്നെ
മറന്നിരിക്കുന്നു
നിന്നോളം
ആണ്ട് മുങ്ങാവുന്ന
ഒരു കടലും
ഞാനിത് വരെ
കണ്ടതേയില്ല യാ ഇലാഹീ

No comments:

Post a Comment