Sunday, February 24, 2019

മരിച്ച ലോകത്ത്

മരിച്ച ലോകത്തും
നോമ്പുണ്ടാവണം
ഖബറിന്‍റെ ചുമരുകളുമ്മ
മഴവെള്ളം തേവി
നനച്ച് കുളിച്ചിട്ടുണ്ടാവണം
പള്ളിക്കല്‍ന്ന്
ബാങ്ക് കേള്‍ക്കുമ്പോ മാത്രം
ഓത്ത് നിര്‍ത്തി
നിസ്കരിക്കുന്നുണ്ടാവണം
മരിച്ചിട്ടും
ജീവിച്ചിരിക്കുന്നോര്‍ക്ക്
കരയുന്നതെന്തേ ന്ന്
മലക്കുകള്‍ ചോദിക്കുന്നുണ്ടാവണം
മക്കളുണ്ടാവുമ്പോ
ഒരുമ്മയും മരിച്ച് പോവൂലാ ന്ന്
ഉമ്മ മറുപടി പറയുന്നുണ്ടാവണം

No comments:

Post a Comment