Sunday, February 24, 2019

അച്ഛന്‍

ഒരച്ഛന് എത്ര കരച്ചിലുകള്
തോര്ത്തിക്കൊടുക്കാനാവും
മിഴിനീരുകള് തോര്ത്തി തോര്ത്തി
അയാളാകെ മുഷിഞ്ഞിട്ടുണ്ടാവും
ഒരച്ഛന് എത്ര സങ്കടങ്ങള്
നെഞ്ചില് ചുമക്കാനാവും
വെന്ത് വെന്തയാളൊരു
കരിങ്കല് അത്താണിയായിട്ടുണ്ടാവും
കടലിലിറങ്ങിയും
ഉപ്പ് നനയാത്തപോലെ
അയാളപ്പോഴും
ചുട്ട് പൊള്ളുന്നുണ്ടാവും
വിലാപങ്ങള്
ആലിംഗനം ചെയ്തയാള്
മൌനത്തിന്റെ നീറുന്നൊരു
മുഖംമൂടി അണിഞ്ഞതാവും 

No comments:

Post a Comment