Saturday, February 23, 2019

സ്വപ്‌നങ്ങള്‍ പൂക്കുന്നത്

രാത്രിയില്‍ ഇരുട്ടിറങ്ങിവരുന്ന
കാടുകളില്‍ നിന്നും
പുലരാനാവാതെ
ആത്മാഹുതി ചെയ്ത സ്വപ്നങ്ങളുടെ
ആത്മാവുകള്‍ കൂടെ പോരാറുണ്ട്
അവ സന്നിവേശിക്കുന്ന
ഹൃദയങ്ങളിലാണ്
പുതിയ സ്വപ്‌നങ്ങള്‍ പൂക്കുന്നത്

No comments:

Post a Comment