എങ്കില്‍ ശരിയെന്നും
പിന്നെ കാണാമെന്നും പറഞ്ഞ്
പോവുന്നതിന്റെ തുമ്പില്‍
കാണാന്‍ തോന്നുന്നു
എന്ന് നീ പറയുന്നതിന് തൊട്ട് മുന്പ്
എനിക്ക് നിന്നെ കാണാന്‍ തോന്നിയിരുന്നു
പിന്നെ കാണാമെന്നും പറഞ്ഞ്
പോവുന്നതിന്റെ തുമ്പില്‍
കാണാന്‍ തോന്നുന്നു
എന്ന് നീ പറയുന്നതിന് തൊട്ട് മുന്പ്
എനിക്ക് നിന്നെ കാണാന്‍ തോന്നിയിരുന്നു
അലക്കാതെയിപ്പോഴും നീ സൂക്ഷിച്ച
എന്റെ കുപ്പായത്തിനെന്റെ
മണം കൂടി കൂടി വരുന്നു
എന്ന്‍ നീ പറയുന്നത്
നേരാവാതിരിക്കാന്‍ തരമില്ല
നിന്റെ തലമുടിക്കാട്ടിലപ്പോള്‍
മുല്ലകള്‍ പൂക്കുകയും
രാകാറ്റില്‍ ഞാനത് മാത്രം
ശ്വസിക്കുകയും ചെയ്യുന്നു
എന്റെ കുപ്പായത്തിനെന്റെ
മണം കൂടി കൂടി വരുന്നു
എന്ന്‍ നീ പറയുന്നത്
നേരാവാതിരിക്കാന്‍ തരമില്ല
നിന്റെ തലമുടിക്കാട്ടിലപ്പോള്‍
മുല്ലകള്‍ പൂക്കുകയും
രാകാറ്റില്‍ ഞാനത് മാത്രം
ശ്വസിക്കുകയും ചെയ്യുന്നു
ഉള്‍കാഴ്ചകള്‍ക്ക് ദൂരപരിധിയില്ലല്ലോ പെണ്ണെ
ഞാനെപ്പോഴും തൊട്ട് തൊട്ട് നില്‍ക്കുന്നുണ്ട്
ഞാനെപ്പോഴും തൊട്ട് തൊട്ട് നില്‍ക്കുന്നുണ്ട്
No comments:
Post a Comment