പാല്‍ ഞണ്ടുകള്‍
വെയിലുകായാനിറങ്ങുന്ന
പാടവരമ്പിലൂടെ പോവാം
വെയിലുകായാനിറങ്ങുന്ന
പാടവരമ്പിലൂടെ പോവാം
വെള്ളക്കൊറ്റി(ക്ക്)കള്‍
ഒറ്റക്കാലില്‍ തപസ്സുചെയ്യുന്നത്
എപ്പഴാണെന്ന കടംകഥക്ക്
ഉത്തരം തേടാം
ഒറ്റക്കാലില്‍ തപസ്സുചെയ്യുന്നത്
എപ്പഴാണെന്ന കടംകഥക്ക്
ഉത്തരം തേടാം
ഒറ്റമൈനകളെ കണ്ട്
ദു:ഖം വരുമെന്ന് വിഷമിക്കാം
വിരലുകള്‍ പിണച്ച്
വെള്ളക്കാറ് കാണുന്നവരെ പിടിക്കാം
ഇനി പേടിക്കേണ്ടെന്നാശ്വസിക്കാം
ദു:ഖം വരുമെന്ന് വിഷമിക്കാം
വിരലുകള്‍ പിണച്ച്
വെള്ളക്കാറ് കാണുന്നവരെ പിടിക്കാം
ഇനി പേടിക്കേണ്ടെന്നാശ്വസിക്കാം
മുറിവുകളില്‍
കമ്മ്യൂണിസ്റ്റപ്പ അരച്ച് തേക്കാം
നീ തരുന്ന നെല്ലിയ്ക്കയ്ക്
ഞാന്‍ അമ്പഴങ്ങ കൈമാറാം
കമ്മ്യൂണിസ്റ്റപ്പ അരച്ച് തേക്കാം
നീ തരുന്ന നെല്ലിയ്ക്കയ്ക്
ഞാന്‍ അമ്പഴങ്ങ കൈമാറാം
ഒരു കവിള്‍ വെള്ളം
കോരിക്കുടിച്ച്
എന്ത് മധുരമെന്ന് രുചിക്കാം
കോരിക്കുടിച്ച്
എന്ത് മധുരമെന്ന് രുചിക്കാം
No comments:
Post a Comment