ചിമ്മിനിവിളക്കിന്‍റെ
വെട്ടം കൂടിയില്ലാത്ത
വൈദ്യുത വിളക്കുകള്‍
വെട്ടം കൂടിയില്ലാത്ത
വൈദ്യുത വിളക്കുകള്‍
തെങ്ങോല ചൂട്ടിന്‍റെ
ആത്മവിശ്വാസം പോലുമില്ലാത്ത
തെരുവ് വെളിച്ചങ്ങള്‍
ആത്മവിശ്വാസം പോലുമില്ലാത്ത
തെരുവ് വെളിച്ചങ്ങള്‍
വേലിയില്ലാ അതിരുകളുടെ
വിശ്വാസ്യതപോലുമില്ലാത്ത
കരിങ്കല്‍ മതിലുകള്‍
വിശ്വാസ്യതപോലുമില്ലാത്ത
കരിങ്കല്‍ മതിലുകള്‍
മണ്‍ ചുമരുകളുടെ
സുരക്ഷിതത്വം പോലുമില്ലാത്ത
സിമന്‍റ് ഭിത്തികള്‍
സുരക്ഷിതത്വം പോലുമില്ലാത്ത
സിമന്‍റ് ഭിത്തികള്‍
കമ്മ്യൂണിസ്റ്റ് പച്ചയുടെ
ഗുണം പോലുമില്ലാത്ത
മുറിവ് മരുന്നുകള്‍
ഗുണം പോലുമില്ലാത്ത
മുറിവ് മരുന്നുകള്‍
മുറുക്കിച്ചോപ്പിച്ച ഉമ്മയോളം
സ്നേഹം മധുരിക്കാത്ത
വര്‍ണ്ണാധര ചുംബനങ്ങള്‍
സ്നേഹം മധുരിക്കാത്ത
വര്‍ണ്ണാധര ചുംബനങ്ങള്‍
കെട്ടകാലത്തിന്‍റെ
അമ്മ വിലാപങ്ങള്‍
നാട്ടു വേവലാതികള്‍
അമ്മ വിലാപങ്ങള്‍
നാട്ടു വേവലാതികള്‍
No comments:
Post a Comment