Saturday, February 23, 2019

പള്ളിത്തൊടി

വെറുതെ
പള്ളിത്തൊടി
എന്നെഴുതിയാല്‍ മതി
അതില്‍ 
നിറയെ കബറുകള്‍
മൈലാഞ്ചി തളിരുകള്‍
പേര് തെളിഞ്ഞതും മാഞ്ഞതുമായ
മീസാന്‍ കല്ലുകള്‍
ശൂന്യതയിലേക്കെന്നപോലെ
വളരുന്ന തേക്ക് മരങ്ങള്‍
എന്നിവയെല്ലാം
നിഗൂഡമായൊരു
നിശ്ശബ്ദതയില്‍ പൊതിഞ്ഞ്
കരച്ചില്‍ നനച്ച് വെച്ചിട്ടുണ്ടാവും

No comments:

Post a Comment