Saturday, February 23, 2019

ഹോളിഡെ വില്ല സിഗ്നലില്‍

പെരിന്തല്‍മണ്ണ കെ എസ് ആര്‍ട്ടിസി 
സ്റ്റാന്റിന്റെ മുന്നിലെ
ചുക്കുകാപ്പി മണക്കുന്നു
താറാമുട്ട ഓംലെറ്റില്‍
നിറയെ കുരുമൊളക് പൊടി ട്ടോളീം
രണ്ട് ബ്രഡിന്റെ കഷ്ണം മേലേ വെച്ചോളീം
ഓ.. വല്ലാത്ത ചാതി
രണ്ട് കാടമുട്ട പുഴുങ്ങ്യെതും കൂടി
തൂതപ്പാലം എത്തി
മുംതസയിലേക്കിനി പത്ത് മിനുട്ടില്ല

No comments:

Post a Comment