ഒരു തീവണ്ടി
ആയിരക്കണക്കിന്
സ്വപ്നങ്ങളെയും വലിച്ചാവും
പോയിക്കൊണ്ടിരിക്കുന്നത്
ഉറങ്ങാതെയും ഉറങ്ങിയുമുള്ള
സ്വപ്നങ്ങള്‍
ചിലത് മാറി മാറി വരുന്ന
ജാലകക്കഴ്ച്ചപോലെ ഓടുന്നത്
ചിലത് വഴിയിലൊരു സ്റ്റേഷനില്‍
നിര്‍ത്തിയിട്ടപോലെ മിഴിവുള്ളത്
ചിലത് തുരങ്കത്തില്‍ അകപ്പെട്ട്
ഭയപ്പെടുത്തുന്നത്
ആയിരക്കണക്കിന്
സ്വപ്നങ്ങളെയും വലിച്ചാവും
പോയിക്കൊണ്ടിരിക്കുന്നത്
ഉറങ്ങാതെയും ഉറങ്ങിയുമുള്ള
സ്വപ്നങ്ങള്‍
ചിലത് മാറി മാറി വരുന്ന
ജാലകക്കഴ്ച്ചപോലെ ഓടുന്നത്
ചിലത് വഴിയിലൊരു സ്റ്റേഷനില്‍
നിര്‍ത്തിയിട്ടപോലെ മിഴിവുള്ളത്
ചിലത് തുരങ്കത്തില്‍ അകപ്പെട്ട്
ഭയപ്പെടുത്തുന്നത്
ഒരു തീവണ്ടി
ആയിരക്കണക്കിന്
നെടുവീര്‍പ്പുകളെയും പേറുന്നുണ്ടാവും
ഇനിയെന്ന്‍ മടങ്ങിവരാനാവുമെന്ന
ആധികള്‍
വിദഗ്ധ പരിശോധനയ്ക്കുള്ള
ശരീരങ്ങള്‍
ആരും അന്യേഷിച്ച് വരാത്ത
ഒരിടത്തേക്കുള്ള പലായനങ്ങള്‍
ഒറ്റയായി പോവുന്നവരുടെ
മൌന വിലാപങ്ങള്‍
ഇവ്യ്കെല്ലാം അനുസരിച്ച് തീവണ്ടി
പാളങ്ങളില്‍ ക്രമരഹിതമായ
ഇടവേളകളില്‍ തലതല്ലുന്ന
ശബ്ദമുണ്ടാക്കുന്നു.
ആയിരക്കണക്കിന്
നെടുവീര്‍പ്പുകളെയും പേറുന്നുണ്ടാവും
ഇനിയെന്ന്‍ മടങ്ങിവരാനാവുമെന്ന
ആധികള്‍
വിദഗ്ധ പരിശോധനയ്ക്കുള്ള
ശരീരങ്ങള്‍
ആരും അന്യേഷിച്ച് വരാത്ത
ഒരിടത്തേക്കുള്ള പലായനങ്ങള്‍
ഒറ്റയായി പോവുന്നവരുടെ
മൌന വിലാപങ്ങള്‍
ഇവ്യ്കെല്ലാം അനുസരിച്ച് തീവണ്ടി
പാളങ്ങളില്‍ ക്രമരഹിതമായ
ഇടവേളകളില്‍ തലതല്ലുന്ന
ശബ്ദമുണ്ടാക്കുന്നു.
ഒരു തീവണ്ടി
ആയിരക്കണക്കിന്
വിശപ്പുകള്‍ തിന്നുന്നുണ്ടാവും
എടുക്കാനോ വാങ്ങാനോ
മറന്നുപോയ പൊതിച്ചോറിന്റെ
പരിസരം ചേരാത്തതിനാല്‍
സൂക്ഷിച്ച ഭക്ഷണപ്പൊതിയുടെ
വാങ്ങാന്‍ കഴിവില്ലാതെ പോയ
ഒരു കുപ്പി വെള്ളത്തിന്റെ
ഉടല്‍ നഗ്നത പരതുന്ന
വേട്ടക്കണ്ണുകളുടെ വിശപ്പുകള്‍
ഇടയ്ക്കെപ്പോഴെങ്കിലും
വന്നുപോവുന്ന ചായ വില്‍പ്പനക്കാരന്‍
വിശപ്പിനെ പിന്നെയും ഓര്‍മിപ്പിക്കുന്നു.
ആയിരക്കണക്കിന്
വിശപ്പുകള്‍ തിന്നുന്നുണ്ടാവും
എടുക്കാനോ വാങ്ങാനോ
മറന്നുപോയ പൊതിച്ചോറിന്റെ
പരിസരം ചേരാത്തതിനാല്‍
സൂക്ഷിച്ച ഭക്ഷണപ്പൊതിയുടെ
വാങ്ങാന്‍ കഴിവില്ലാതെ പോയ
ഒരു കുപ്പി വെള്ളത്തിന്റെ
ഉടല്‍ നഗ്നത പരതുന്ന
വേട്ടക്കണ്ണുകളുടെ വിശപ്പുകള്‍
ഇടയ്ക്കെപ്പോഴെങ്കിലും
വന്നുപോവുന്ന ചായ വില്‍പ്പനക്കാരന്‍
വിശപ്പിനെ പിന്നെയും ഓര്‍മിപ്പിക്കുന്നു.
ഒരു തീവണ്ടി
ഒരു രാജ്യത്തെയാണ്
വഹിക്കുന്നതെന്ന് തോന്നും
ശീതീകരിണിയില്‍
രാഷ്ട്രീയ/മേലാളന്മാര്‍
പ്രത്യേകം കരുതിവെയ്ക്കപ്പെട്ട
ഇടങ്ങള്‍ ഉള്ളവര്‍
സാധാരണക്കാര്‍
വിപ്ലവകാരികള്‍
ആശ്രയര്‍, നിരാലംബര്‍
അനാഥര്‍, തീര്‍ഥയാത്രികര്‍
മോഷ്ടാക്കള്‍, വേട്ടക്കാര്‍
ലൈംഗീകതൊഴിലാളികള്‍
സുരക്ഷാ ഭടന്മാര്‍
അങ്ങിനെ തീവണ്ടി
ഇന്ദ്രപ്രസ്ഥത്തിലേക്ക് കൂവി പോവുമ്പോള്‍
വണ്ടി ഒരിന്ത്യയാവുന്നു.
ഒരു രാജ്യത്തെയാണ്
വഹിക്കുന്നതെന്ന് തോന്നും
ശീതീകരിണിയില്‍
രാഷ്ട്രീയ/മേലാളന്മാര്‍
പ്രത്യേകം കരുതിവെയ്ക്കപ്പെട്ട
ഇടങ്ങള്‍ ഉള്ളവര്‍
സാധാരണക്കാര്‍
വിപ്ലവകാരികള്‍
ആശ്രയര്‍, നിരാലംബര്‍
അനാഥര്‍, തീര്‍ഥയാത്രികര്‍
മോഷ്ടാക്കള്‍, വേട്ടക്കാര്‍
ലൈംഗീകതൊഴിലാളികള്‍
സുരക്ഷാ ഭടന്മാര്‍
അങ്ങിനെ തീവണ്ടി
ഇന്ദ്രപ്രസ്ഥത്തിലേക്ക് കൂവി പോവുമ്പോള്‍
വണ്ടി ഒരിന്ത്യയാവുന്നു.
No comments:
Post a Comment