അയാള്‍ എന്നും രാവിലെ
ജോലിക്ക് പോകും വഴി
എന്നെ കടന്ന് പോവാറുണ്ട്
ജോലിക്ക് പോകും വഴി
എന്നെ കടന്ന് പോവാറുണ്ട്
കാഴ്ചയില്‍ അന്‍പതിനോടടുത്ത്
മുടിയും മീശയും വെള്ളിവീണ
ഇരുനിറത്തില്‍ സൌമ്യനായ ഒരാള്‍
മുടിയും മീശയും വെള്ളിവീണ
ഇരുനിറത്തില്‍ സൌമ്യനായ ഒരാള്‍
ഇടക്ക് വഴിയില്‍ വെച്ച്
അല്ലെങ്കില്‍ വണ്ടി കാത്ത്
നില്‍ക്കുന്നിടത്ത് വെച്ച്
എന്നെ കടന്ന് പോവും
അല്ലെങ്കില്‍ വണ്ടി കാത്ത്
നില്‍ക്കുന്നിടത്ത് വെച്ച്
എന്നെ കടന്ന് പോവും
ഇടക്കെപ്പോഴോ
അതോ അയാളെ കണ്ട്മുട്ടിയ
അന്നുമുതല്‍ക്കോ ഓര്‍ക്കുന്നില്ല
ഞങ്ങള്‍ എന്നും പുഞ്ചിരികൊണ്ട്
അഭിവാദ്യങ്ങള്‍ ചെയ്യാറുണ്ട്
പിന്നീടിപ്പോള്‍ കൈകള്‍ വീശി
പരിചിതരാവാറുണ്ട്
അതോ അയാളെ കണ്ട്മുട്ടിയ
അന്നുമുതല്‍ക്കോ ഓര്‍ക്കുന്നില്ല
ഞങ്ങള്‍ എന്നും പുഞ്ചിരികൊണ്ട്
അഭിവാദ്യങ്ങള്‍ ചെയ്യാറുണ്ട്
പിന്നീടിപ്പോള്‍ കൈകള്‍ വീശി
പരിചിതരാവാറുണ്ട്
ഞാന്‍ വൈകി ഇറങ്ങുന്ന ദിവസങ്ങളില്‍
അയാള്‍ പോയിട്ടുണ്ടാവുമോ
അയാളും ഇന്ന് വൈകിയിട്ടുണ്ടാവുമോ
വഴിയില്‍ ഇന്നും അയാളെ കാണുമോ
എന്നെല്ലാം ഞാന്‍ ആശങ്കപ്പെടും
അയാള്‍ പോയിട്ടുണ്ടാവുമോ
അയാളും ഇന്ന് വൈകിയിട്ടുണ്ടാവുമോ
വഴിയില്‍ ഇന്നും അയാളെ കാണുമോ
എന്നെല്ലാം ഞാന്‍ ആശങ്കപ്പെടും
അയാള്‍ക്ക് ഭാര്യയും
രണ്ട് മക്കളും ഉണ്ടാവുമെന്നും
മൂത്തത് അയാളെ
അത്രയും സ്നേഹിക്കുന്ന
ഒരു പെണ്‍കുട്ടിയാവുമെന്നും
ഇളയത് വത്സല്യത്തോടെ വളര്‍ത്തുന്ന
ആണ്കുട്ടിയാവുമെന്നും
പെണ്കുട്ടിക്ക് പതിനാറ് വയസ്സും
ആണ്കുട്ടിക്ക് പന്ത്രണ്ട് വയസ്സും
ഉണ്ടാവുമെന്നും ഞാന്‍ കണക്കാക്കിയിട്ടുണ്ട്
രണ്ട് മക്കളും ഉണ്ടാവുമെന്നും
മൂത്തത് അയാളെ
അത്രയും സ്നേഹിക്കുന്ന
ഒരു പെണ്‍കുട്ടിയാവുമെന്നും
ഇളയത് വത്സല്യത്തോടെ വളര്‍ത്തുന്ന
ആണ്കുട്ടിയാവുമെന്നും
പെണ്കുട്ടിക്ക് പതിനാറ് വയസ്സും
ആണ്കുട്ടിക്ക് പന്ത്രണ്ട് വയസ്സും
ഉണ്ടാവുമെന്നും ഞാന്‍ കണക്കാക്കിയിട്ടുണ്ട്
അയാളെന്നും എന്നൊടും
ഞാന്‍ അയാളോടും
സംസാരിക്കാറുണ്ട് എന്ന്
ഇന്നയാള്‍ എന്‍റെ കൈപിടിച്ച്
ഹാപ്പി ക്രിസ്മസ് എന്ന് പറഞ്ഞപ്പോഴാണ്
ഞങ്ങള്‍ തിരിച്ചറിഞ്ഞത്
ഞാന്‍ അയാളോടും
സംസാരിക്കാറുണ്ട് എന്ന്
ഇന്നയാള്‍ എന്‍റെ കൈപിടിച്ച്
ഹാപ്പി ക്രിസ്മസ് എന്ന് പറഞ്ഞപ്പോഴാണ്
ഞങ്ങള്‍ തിരിച്ചറിഞ്ഞത്
തണുത്ത പ്രഭാതത്തില്‍
അയാളുടെ കൈകള്‍ക്ക്
ഒരിളം ചൂടുണ്ടായിരുന്നു
എന്‍റെ ക്രിസ്തുമസ് സമ്മാനം
അയാളുടെ കൈകള്‍ക്ക്
ഒരിളം ചൂടുണ്ടായിരുന്നു
എന്‍റെ ക്രിസ്തുമസ് സമ്മാനം
No comments:
Post a Comment