പടികയറി ചെല്ലുമ്പോള്‍
ഇല്ലാത്ത വല്ല്യുമ്മ
"എന്‍റെ മോനേ"ന്ന് വിളിച്ച്
കൈകവര്‍ന്ന് ഇരുതോളും
മാറി മാറി പുണരുമ്പോള്‍
സ്നേഹം മുഴുവന്‍
മുറുക്കാന്‍ മണത്തു
ഇല്ലാത്ത വല്ല്യുമ്മ
"എന്‍റെ മോനേ"ന്ന് വിളിച്ച്
കൈകവര്‍ന്ന് ഇരുതോളും
മാറി മാറി പുണരുമ്പോള്‍
സ്നേഹം മുഴുവന്‍
മുറുക്കാന്‍ മണത്തു
വരുമ്പോള്‍ കൊടുക്കാന്‍
വല്ല്യുമ്മ വല്ല്യുപ്പാനെ
ഏല്പ്പിച്ച് പോയതാവണം,
കാണുമ്പോഴൊക്കെ വല്ല്യുമ്മ
തരാറുള്ള ഈ സ്നേഹ ചുംബനങ്ങള്‍
വല്ല്യുമ്മ വല്ല്യുപ്പാനെ
ഏല്പ്പിച്ച് പോയതാവണം,
കാണുമ്പോഴൊക്കെ വല്ല്യുമ്മ
തരാറുള്ള ഈ സ്നേഹ ചുംബനങ്ങള്‍
വല്ല്യുമ്മാന്‍റെ കൂടെ
വല്ല്യുപ്പാനെ കാണുമ്പോള്‍
വല്ല്യുപ്പ ആരോഗ്യവാനായിരുന്നു
കുത്തിയൊലിക്കുന്ന പുഴയില്‍
രാപകലില്ലാതെ മീന്‍ പിടിച്ചിരുന്നു,
ഒന്നു ചുണ്ടനക്കിയാല്‍ കേട്ടിരുന്നു,
ഒരു നിഴല്‍ കണ്ടാല്‍ തിരിച്ചരിഞ്ഞിരിന്നു,
വല്ല്യുപ്പാനെ കാണുമ്പോള്‍
വല്ല്യുപ്പ ആരോഗ്യവാനായിരുന്നു
കുത്തിയൊലിക്കുന്ന പുഴയില്‍
രാപകലില്ലാതെ മീന്‍ പിടിച്ചിരുന്നു,
ഒന്നു ചുണ്ടനക്കിയാല്‍ കേട്ടിരുന്നു,
ഒരു നിഴല്‍ കണ്ടാല്‍ തിരിച്ചരിഞ്ഞിരിന്നു,
വല്ല്യുമ്മ പോയപ്പോള്‍ വല്ല്യുപ്പാന്റെ
ജീവന്‍ മാത്രം കൊണ്ടുപോയില്ല.
ജീവന്‍ മാത്രം കൊണ്ടുപോയില്ല.
ചില മരണങ്ങള്‍ നമുക്ക്
വിശ്വസിക്കാനേ ആവില്ല
അവ ചില അടയാളങ്ങളില്‍ നമ്മെ
ഓര്‍മിപ്പിച്ചു കൊണ്ടേയിരിക്കും
വിശ്വസിക്കാനേ ആവില്ല
അവ ചില അടയാളങ്ങളില്‍ നമ്മെ
ഓര്‍മിപ്പിച്ചു കൊണ്ടേയിരിക്കും
No comments:
Post a Comment