Saturday, February 23, 2019

നീ വരുമെന്ന്

ഇടക്ക് ആകാശം
നമ്മുടെ ഉറക്കങ്ങള്‍ക്ക്
തിരിയിട്ട് കത്തിച്ച് വെക്കും
കണ്ണടച്ചാലുമിരുട്ടാവാതെ
നക്ഷത്രങ്ങള്‍ ഓടിക്കളിക്കുന്ന
കണ്‍പോളമുറ്റങ്ങളില്‍
നീ വരുമെന്ന്
നീ വരുമെന്ന്
നമ്മുടെ ഉറക്കം കത്തിത്തീരും

No comments:

Post a Comment