ആകാശത്തിന്റെയും
ഭൂമിയുടെയും മദ്ധ്യേ
കയറ്റി അയക്കപ്പെടുന്നവന്റെ സങ്കടം
നിശ്ചലമായ മേഘങ്ങളാണ്
ഭൂമിയുടെയും മദ്ധ്യേ
കയറ്റി അയക്കപ്പെടുന്നവന്റെ സങ്കടം
നിശ്ചലമായ മേഘങ്ങളാണ്
മൃദുലമായ ചുംബനങ്ങളുടെ
അധരമടയാളങ്ങൾ
എത്ര തുടച്ചാലും വറ്റാത്ത
കൺകുമിളകൾ തീർക്കും
അധരമടയാളങ്ങൾ
എത്ര തുടച്ചാലും വറ്റാത്ത
കൺകുമിളകൾ തീർക്കും
സങ്കടം
ഒരു കടലാണ്
അല്ല അതിനപ്പുറമാണ്
പൊടുന്നനെ
മാനസികവികാരങ്ങളുടെ
സ്വാഭാവിക ഫലകചലനങ്ങളിൽ
കൂട്ടിമുട്ടൽ സംഭവിക്കുമ്പോൾ
ഉണ്ടാവുന്ന കൂറ്റൻ തിരയാണ്
ഒരു കടലാണ്
അല്ല അതിനപ്പുറമാണ്
പൊടുന്നനെ
മാനസികവികാരങ്ങളുടെ
സ്വാഭാവിക ഫലകചലനങ്ങളിൽ
കൂട്ടിമുട്ടൽ സംഭവിക്കുമ്പോൾ
ഉണ്ടാവുന്ന കൂറ്റൻ തിരയാണ്
ഹൃദയാന്തർഭാഗത്തെ
വിസ്ഫോടനങ്ങൾ തന്നെയാണ്
ബാഹ്യമുഖങ്ങളിൽ
ഉരുൾ പൊട്ടലുകൾ ഉണ്ടാക്കുന്നത്
വിസ്ഫോടനങ്ങൾ തന്നെയാണ്
ബാഹ്യമുഖങ്ങളിൽ
ഉരുൾ പൊട്ടലുകൾ ഉണ്ടാക്കുന്നത്
No comments:
Post a Comment