തിരിച്ച് പോരുമ്പോള്‍
കൂടെ പോന്നൊരു വീടുണ്ട്
കൂടെ പോന്നൊരു വീടുണ്ട്
മക്കള്‍ ഓടിക്കളിക്കുന്ന
അവര്‍ അടിപിടികൂടുന്ന,
കുലുങ്ങി ചിരിക്കുന്ന
ചിണുങ്ങി കരയുന്ന
ഒടുവിലവള്‍ ശാസിക്കുന്ന വീട്
അവര്‍ അടിപിടികൂടുന്ന,
കുലുങ്ങി ചിരിക്കുന്ന
ചിണുങ്ങി കരയുന്ന
ഒടുവിലവള്‍ ശാസിക്കുന്ന വീട്
അവള്‍ പാത്രങ്ങളോട് കലമ്പുന്ന
മക്കളെ പഠിപ്പിക്കുന്ന
സാമ്പത്തിക ആസൂത്രണങ്ങള്‍ നടത്തുന്ന
ഞാന്‍ വരുന്നതിന് മാത്രം
കലണ്ടറുകള്‍ മറിക്കുന്ന
നിലാവിലും, മഴയത്തും
ഒരേ സ്വപ്നങ്ങള്‍ കാണുന്ന
പൂര്‍ത്തിയാക്കാനുള്ള
സ്വപ്നങ്ങളെ ഓര്‍മിപ്പിക്കുന്ന
ഇനിയുമെത്രകാലം
കാത്തിരിപ്പെന്ന് മുറിയുന്ന വീട്
മക്കളെ പഠിപ്പിക്കുന്ന
സാമ്പത്തിക ആസൂത്രണങ്ങള്‍ നടത്തുന്ന
ഞാന്‍ വരുന്നതിന് മാത്രം
കലണ്ടറുകള്‍ മറിക്കുന്ന
നിലാവിലും, മഴയത്തും
ഒരേ സ്വപ്നങ്ങള്‍ കാണുന്ന
പൂര്‍ത്തിയാക്കാനുള്ള
സ്വപ്നങ്ങളെ ഓര്‍മിപ്പിക്കുന്ന
ഇനിയുമെത്രകാലം
കാത്തിരിപ്പെന്ന് മുറിയുന്ന വീട്
അകത്തളം മുഴുവന്‍
വിട്ടുപോയവരുടെ ഓര്‍മ്മകള്‍
പഴക്കം കൂടാതെ സൂക്ഷിക്കുന്ന
കയറിച്ചെന്നാലുടനെ
ആലിംഗനം ചെയ്യുന്ന
ഉപ്പയുടെയും ഉമ്മയുടെയും
ഓര്‍മകള്‍ മയങ്ങുന്ന വീട്
വിട്ടുപോയവരുടെ ഓര്‍മ്മകള്‍
പഴക്കം കൂടാതെ സൂക്ഷിക്കുന്ന
കയറിച്ചെന്നാലുടനെ
ആലിംഗനം ചെയ്യുന്ന
ഉപ്പയുടെയും ഉമ്മയുടെയും
ഓര്‍മകള്‍ മയങ്ങുന്ന വീട്
No comments:
Post a Comment