Saturday, February 23, 2019

മഴ പെയ്യുന്നു

ഓർമകളെ കുത്തിക്കെട്ടി
പഞ്ഞിക്കെട്ടാക്കി
മാനത്ത് സൂക്ഷിച്ച് വെച്ചത്
ചോരുന്നതാവണം മഴ
അല്ലാതെ നമ്മളെന്തിനാണ്
ഇത്രയും മഴയാഗ്രഹിക്കുന്നത്
-------------------------------------------
പിന്നെയും ചായം തേച്ച്
ഉണക്കാനിട്ട
സ്വപ്നങ്ങള്‍ക്ക് മേല്‍
മഴ പെയ്യുന്നു

No comments:

Post a Comment