കുഞ്ഞുമറിയമ്മായി
ഒരു കര്‍ഷകയായിരുന്നു
പാടമെന്നും പറമ്പെന്നും
ജീവിച്ച് മരിച്ചും
ഒരു അവാര്‍ഡും കിട്ടാതെ പോയ
മണ്ണറിയുന്നൊരു പെണ്ണൊരുത്തി
ഒരു കര്‍ഷകയായിരുന്നു
പാടമെന്നും പറമ്പെന്നും
ജീവിച്ച് മരിച്ചും
ഒരു അവാര്‍ഡും കിട്ടാതെ പോയ
മണ്ണറിയുന്നൊരു പെണ്ണൊരുത്തി
കുഞ്ഞുമറിയമ്മായി
ഒരു ചരിത്രകാരിയായിരുന്നു
അതി പുരാതന
കുടുംബ ചരിത്രമെല്ലാം
എഴുതിവെക്കാതെ
ഓര്‍ത്തെടുത്ത് പറയുന്ന
ഓര്‍മയുടെ അത്ഭുതം
ഒരു ചരിത്രകാരിയായിരുന്നു
അതി പുരാതന
കുടുംബ ചരിത്രമെല്ലാം
എഴുതിവെക്കാതെ
ഓര്‍ത്തെടുത്ത് പറയുന്ന
ഓര്‍മയുടെ അത്ഭുതം
കുഞ്ഞുമറിയമ്മായി
ജനകീയയായിരുന്നു
ഒരു വാര്‍ഡിലും
നിന്ന് മത്സരിക്കാതിരുന്നിട്ടും
എത് മുക്കും മൂലയും തിരിയുന്ന
പഞ്ചായത്തിലെ ആര്‍ക്കും
ഓര്‍ത്തെടുക്കാവുന്ന വനിത
ജനകീയയായിരുന്നു
ഒരു വാര്‍ഡിലും
നിന്ന് മത്സരിക്കാതിരുന്നിട്ടും
എത് മുക്കും മൂലയും തിരിയുന്ന
പഞ്ചായത്തിലെ ആര്‍ക്കും
ഓര്‍ത്തെടുക്കാവുന്ന വനിത
കുഞ്ഞുമറിയമ്മായി
വെറും സ്നേഹമായിരുന്നു
കാതിലെ ചിറ്റിനൊപ്പം ചിരിക്കുന്ന
കണ്ടാലേറേ കരം ഗ്രഹിക്കുന്ന
ജീവനുള്ളകാലം
ഒരനാരോഗ്യത്തെയും
വിലവെക്കാതെ ഞങ്ങളെ
അന്യേഷിച്ച് വന്നിരുന്ന
''ന്‍റെ കുട്ടികള്‍'' എന്ന്
ഉമ്മയാവുന്ന മാതൃത്വമായിരുന്നു.
വെറും സ്നേഹമായിരുന്നു
കാതിലെ ചിറ്റിനൊപ്പം ചിരിക്കുന്ന
കണ്ടാലേറേ കരം ഗ്രഹിക്കുന്ന
ജീവനുള്ളകാലം
ഒരനാരോഗ്യത്തെയും
വിലവെക്കാതെ ഞങ്ങളെ
അന്യേഷിച്ച് വന്നിരുന്ന
''ന്‍റെ കുട്ടികള്‍'' എന്ന്
ഉമ്മയാവുന്ന മാതൃത്വമായിരുന്നു.
No comments:
Post a Comment